09:52pm 10 November 2026
NEWS
പാലക്കാട്‌ കർഷക സമര പ്രഖ്യാപന കൺവൻഷൻ 20 ന്
11/08/2025  06:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാലക്കാട്‌ കർഷക സമര പ്രഖ്യാപന കൺവൻഷൻ 20 ന്

കൊച്ചി: നെൽകർഷകരുടെ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു കർഷകരുടെ സമര പ്രഖ്യാപന കൺവൻഷനും, സെക്രട്ടെറിയേറ്റ് നടയിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണകളും സംഘടിപ്പിക്കും.സംസ്ഥാനത്തെ കർഷകർ, പ്രത്യേകിച്ച് നെൽ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എറണാകുളത്ത് നടന്ന കർഷക നേതൃ സമ്മേളനമാണ് ഈ തീരുമാനമെടുത്തത്.

മുൻ ഗവർണറും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പാലക്കാട്‌, തൃശൂർ, കുട്ടനാട്, പത്തനംതിട്ട, കോട്ടയം അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളകർഷക - പാട ശേഖര സമിതികളുടെ നേതാക്കൾ പങ്കെടുത്തു.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണ കുമാർ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ നായർ തുടങ്ങിയവർ സംസാരിച്ചു.ഈ മാസം 20 നാണ് പാലക്കാട്‌ കർഷക സമര പ്രഖ്യാപന കൺവൻഷൻ.29 ന് തിരുവനന്തപുരത്ത് ധർണയും നടക്കും.കേന്ദ്ര സർക്കാർ കേരളത്തിലെ കർഷകരെ സഹായിക്കാൻ തയ്യാറാണെന്ന് കുമ്മനം പറഞ്ഞു. ദൽഹിയിൽ കൃഷി- പൊതു വിതരണ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ബിജെപി നേതാക്കളായ രാജീവ്‌ ചന്ദ്രശേഖർ, കുമ്മനം, സി കൃഷ്ണ കുമാർ, ഷാജി ആർ നായർ എന്നിവരാണ് കഴിഞ്ഞദിവസം ഡൽഹിയിൽ വെച്ച് കേന്ദ്ര മന്ത്രിമാരെക്കണ്ട് കേരളത്തിലെ കർഷക പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയത്.

 ഇക്കാര്യങ്ങൾ പഠിക്കുന്നതിന് ഒരു കേന്ദ്ര സംഘം സംസ്ഥാനത്തേത്തും. അതിനു ശേഷം കേന്ദ്ര കൃഷി മന്ത്രിയും കേരളം സന്ദർശിക്കുമെന്ന് കുമ്മനം, സി കൃഷ്ണ കുമാർ, ഷാജി ആർ നായർ എന്നിവർ അറിയിച്ചു. കേരള സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന് യോഗത്തിൽ സംസാരിച്ച കർഷക സംഘടന നേതാക്കൾ പറഞ്ഞു.

കുട്ടനാട് നെൽകർഷക സംരക്ഷണ സമിതി ജനറൽ സെക്രട്ടറി സോണിച്ചൻ പുളികുന്ന് , വൈസ് പ്രസിഡന്റ് പി .വേലായുധൻ നായർ , രക്ഷാധികാരി കൃഷ്ണപ്രസാദ്‌ പാലക്കാട് കർഷക സംരക്ഷണ സമിതി ഭാരവാഹികളായ സി . പ്രഭാകരൻ , സി . വിജയൻ ,കെ .ശിവാനന്ദൻ ,ദേശീയ കർഷക സംരക്ഷണ സമിതി ഭാരവാഹികളായ പാണ്ടിയോട് പ്രഭാകരൻ,രാജേഷ് പെരുവെമ്പ്,വി.ബാലകൃഷ്ണൻ മാസ്റ്റർ ,പറമ്പിക്കുളം ആളിയാർ ജല സംരക്ഷണ സമിതി ജനറൽ സെക്രട്ടറി അഡ്വ.പി. സി.ശിവശങ്കരൻ കർഷക സമാജം പാലക്കാട് ഭാരവാഹികളായ മുതലാംതോട് മണി , വിജയരാഘവൻ , എ .ബി അരവിന്ദാക്ഷൻ ,പാലക്കാടൻ കർഷക മുന്നേറ്റംഭാരവാഹി സജീഷ് കുത്തനൂർ ,
ഗോപൻ ചെന്നിത്തല അപ്പർ കുട്ടനാട് നെല്ല് കർഷക കൂട്ടായ്മ ,ടി.അനിയപ്പൻ ,കൊച്ച് വാവക്കാട് പാടശേഖരസമിതി തുറവൂർ  , ജോർജു മാത്യു വാച്ചാ പറമ്പിൽ,എന്നിവർ വിവിധ കർഷക സംഘടനകളെ പ്രതിനിധികരിച്ചു പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img